Total Pageviews

Tuesday, December 1, 2015

ഒരു മിനിക്കഥ സംഭവിച്ചിട്ടില്ലാത്തത്


   
കെട്ടിയോനും കെട്ടിയോളുംഒരുമയോടെ പറഞ്ഞു 


"നമുക്ക് ചുംബന സമരത്തില്‍ പങ്കെടുക്കാം "അവര്പോയി .ആള്‍ക്കൂ ട്ടത്തില്‍പെട്ടു 

രണ്ടുപേരും രണ്ടുവഴിയ്കൊഴുകി .

തിരക്കൊഴിഞ്ഞപ്പോള്‍ അയാള്‍ ഭാര്യയെ പരതി..
.
അതാ ഒരു മൂലയ്ക്ക്കെട്ടിയോള്‍ .... 

ചുണ്ടുപൊട്ടി വസ്ത്രങ്ങള്‍ കീറി മണ്ണില്‍ കുഴഞ്ഞ ഒരു രൂപം .....


നിര്‍മല ജെയിംസ്‌

Thursday, April 5, 2012

എന്റെ പുസ്തകങ്ങള്‍ -നിര്‍മല ജെയിംസ്‌


 

ബാല സാഹിത്യം 


1    നാണി പെണ്ണിനും    ഓണം വന്നു ....കഥകള്‍ (ലഭ്യമല്ല)


 2    മാവമ്മാവന്‍ - ശാസ്ത്ര കഥകള്‍ (ലഭ്യമല്ല )


4    കന്നാലി പ്പയ്യനും  തീനാളി  പെണ്ണും  -നീണ്ട കഥ     (ലഭ്യമല്ല ) 5    അബു -നോവല്‍ islamic publication
 6     നമുക്ക് കണ്ടെത്താം -ശാസ്ത്രം poorna

 7    തംഹീദിന്റെ കുറിപ്പുകള്‍ -നോവല്‍ -balasahithya institute(ലഭ്യമല്ല)
8    സ്നേഹത്തിന്റെ പൂക്കള്‍ -കഥകള്‍ പ്രഭാത്(ലഭ്യമല്ല)

 9    കൊച്ചിലാത്തിയും കാട്ടാളനും  -നോവല്‍ maathrubhoomi

10   ശത്രുക്കള്‍ മിത്രങ്ങള്‍ -ശാസ്ത്ര നോവല്‍ poorna 11   മഹിള പ്രതിഭകള്‍    stjude kozhikode12   പനിനീര്‍ പൂക്കളുടെ രാജ കുമാരന്‍ -നെഹ്രുവിന്റെ ജീവചരിത്രം  poorna publication


13 പക്ഷിപ്പാതാളത്തി ലെ രഹസ്യങ്ങള്‍ 14മിതാലി എന്ന മത്സ്യ കന്യക ..MATHRU BHOOMI BOOKS KOZHIKODU 


നോവല്‍ --15 അശ രണരുടെ ആകാശം a  novel about street children-current bookskottayam16ഒരുപിടി രഹസ്യങ്ങള്‍ ..ENVIEW publishers
40 stories in 40 years 

പുതിയ പുസ്തകം കിട്ടുന്ന സ്ഥലങ്ങള്‍ --മാതൃഭൂമി ബുക്സ് ,പ്രഭാത് ബുക്സ്, പ്രഭു ബുക്സ്,കോട്ടയം ദീപിക ,തൃശൂര്‍ കറന്റു കോഴിക്കോട് പൂര്‍ണ ബുക്സ് ,സെന്റു ജൂഡ്ബുക്സ് 
Tuesday, April 3, 2012

എന്റെ വല്യപ്പച്ചന്‍ -6 നിര്‍മല ജെയിംസ്
ഭരണപരമായ നയ പ്രഖ്യാപനം 
വല്യപ്പച്ചന്‍ പറഞ്ഞ കഥ 
ആദ്യം ഇരുപത്തി ഒന്ന് വെള്ളക്കുതിരയെ പൂട്ടിയ രഥം. രഥത്തില്‍ അംഗ രക്ഷകരുടെ അകമ്പടിയോടെ രാജാവ് തേരില്‍ എഴുന്നള്ളുന്നു ..പുറകെ ഇളയ  തമ്പുരാനും  വലിയകോയി തമ്പുരാക്കന്മാരും. (അപ്പനോ ചിറ്റപ്പനോ .)ഇളയ തമ്പുരാക്കന്മാരും അംഗ രക്ഷകരും ഉണ്ടായിരിക്കും. .അതിനു മുന്നിലായി സര്‍വ്വാലന്കാര ഭൂഷിതനായപട്ടാള കമാണ്ടര്‍  . ചുറ്റിനും കുതിരപ്പടയും . അതിനും പുറകെ കാലാള്‍പ്പട .അതിനും പുറകെ കിന്നരി തലപ്പാവും ഊരിപ്പിടിച്ച വാളുമായി  പോലീസ് കമ്മിഷണര്‍   അതിനും പുറകെ ഊരിപ്പിടിച്ച വാളോടെ ആംഡ്റിസേര്‍വ് പോലീസ്. .മഹാരാജാവിന്റെ ഏറ്റവും പിന്നിലായി ദിവാന്‍ എല്ലാവരും ടൌണ്‍ ചുറ്റി ഹാജൂര് കച്ചേരിയില്‍ വന്ന് മഹാരാജാവിനു ദര്ബാറിനു വേണ്ടി ഒരുക്കിയിട്ടുള്ള കാര്യാലോചനാ മന്ദിരത്തില്‍ എത്തുന്നു മഹാരാജാവ് ഉപവിഷ്ടനായ ശേഷം പൌര പ്രമുഖന്മാരെ പരിചയപ്പെടുകയും രാജ്യ ഭരണ സംബന്ധമായ കാര്യാലോചനകള്‍ നടത്തി ഭരണപരമായ നയ പ്രഖ്യാപനം ചെയ്യുന്നു .ദിവാനെ ഭരണ പരമായ കാര്യങ്ങള്‍ ഏല്പിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്നു .അതിനു ശേഷം കൊട്ടാരത്തിലേയ്ക് മടങ്ങുന്നു 
വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ചടങ്ങായിരുന്നു അത് 

എന്റെ വല്യപ്പച്ചന്‍ - 5 നിര്‍മല ജെയിംസ്ചില കാര്യങ്ങള്‍ ഒന്ന് കൂടി ഉറപ്പു വരുത്തുന്നതിനാണ്‌ ഞാന്‍ വല്യപ്പച്ചന്‍ എഴുത്തില്‍ കാല താമസം ഉണ്ടാക്കുന്നത് ..
 യാദൃശ്ചികമായി ഉണ്ടായ സംഭവങ്ങള്‍ എന്നെ അത്ഭുത പ്പെടുത്തുന്നു .ഇത് എഴുതാന്‍ തുടങ്ങിയതില്‍ പ്പിന്നെയാണ് ഉത്രാടം തിരുന്നാള്‍ തമ്പുരാന്‍ നവതി ആഘോഷിക്കുന്നത് അറിഞ്ഞത് 
ഒരു പരിപടിയില്‍ സംബന്ധിക്കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായാണ്  നവതി ആഘോഷത്തില്‍ പങ്കെടുക്കാനും  പൊന്നാട അണിയിക്കാനും ക്ഷണം കിട്ടിയത് 
ചിലര്‍ രാജാവിന് പൊന്നാട അണിയിക്കുന്നൂഎന്ന് പറഞ്ഞപ്പോള്‍ കളിയാക്കി "എന്ത് രാജാവ്?"
ടീവിയില്‍ കാണുന്ന ,ഒരു ചരിത്രത്തിന്റെ അന്ത്യം കുറിക്കുന്ന ആ രാജാവിനെ ഒരു നോക്ക് കാണാന്‍ തന്നെ തീര്‍ച്ചയാക്കി 
കിഴക്കേ കോട്ടയ്കുള്ളിലെ ലെവി പാലസ് ഹാള്‍ കണ്ടു പിടിക്കാന്‍ നന്നേ ബുദ്ധിമുട്ടി ..ആളുകള്‍ക്ക് സ്വര്‍ണ കടകള്‍ അറിയാം ..കൊട്ടാര കെട്ടിടങ്ങള്‍ അറിഞ്ഞിട്ടു എന്ത് കാര്യം .സാഹിത്യകാരന്മാര്‍ ഒത്തുകൂടിയ സി വി രാമന്‍ പിള്ളയുടെ വീട് കണ്ടുപിടിക്കാനും എന്റെ കൂട്ടുകാരി കുറേ കഷ്ടപ്പെട്ടത്രേ   .

കോട്ടവാതില്‍ കടന്നപ്പോള്‍ കണ്ട പഴയ കെട്ടിടങ്ങള്‍ ..   അതീത  കാല സൌന്ദര്യം എന്നെ പുളകം അണിയിച്ചു ലെവി പാലസ്   ഹാളിനു പള്ളിയിലേയ്കോ അമ്പലത്തിലെയ്കോ  കടക്കുമ്പോഴുള്ള വിശുദ്ധി   മനോഹരമായ ചിത്രങ്ങള്‍  ..ഞാന്‍ പതിറ്റാണ്ടുകള്‍ക്ക്  പിന്നിലേയ്ക് പോയി .സെറ്റ് ധരിച്ച സ്ത്രീകള്‍ താലപ്പോലിയോടെ തമ്പുരാനെ വരവേറ്റു ...ഹാളിനുള്ളില്‍ കുട്ടി തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും പ്രജകളുംജന്മി മാരും  അടിമകളും തിരി കൊളുത്തുമ്പോള്‍  കൊരവയിട്ടു .കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി മലബാറില്‍ കഴിഞ്ഞ എനിക്ക് അത് കൌതുകമായി തോന്നി .എന്റെ ബാല്യത്തില്‍ ഓണക്കാലത്തും പെണ്‍കുട്ടിയ്ക് ആദ്യ തീണ്ടാരി        ആകുമ്പോഴും      ഗ്രാമത്തിന്റെ  കുന്നിന്‍  പുറങ്ങളില്‍  നിന്ന്  കൊരവയിടുന്ന  ശബ്ദം  ഒഴുകി  വരാറുണ്ടായിരുന്നു  ..അത് എന്താണെന്ന് ഞങ്ങള്‍ ചോദിക്കുമ്പോള്‍ ,ക്രിസ്തിയാനികല്‍ക്കിടയില്‍ അങ്ങനെ ഒരു ആചാരം ഇല്ലാത്തത് കൊണ്ടാവുംഅമ്മച്ചി നാണത്തോടെ മുഖം  തിരിച്ചിരുന്നത്. പിന്നെ ചില കല്യാണങ്ങള്‍ക്ക് .. താലി കെട്ടുമ്പോള്‍ കൊരവയിടുന്നത് അവരെ കളിയാക്കുംപോലെ എനിക്ക് തോന്നും .
ആദരിക്കല്‍ ചടങ്ങില്‍ പ്രസംഗിച്ചവരെല്ലാം രാജഭരണത്തിന്റെ നല്ല നാളുകളിലെയ്കു മടങ്ങിപ്പോയി 
 രാജകാലത്തെ കവിതകള്‍ ..രാജ ഭക്തി തുളുമ്പുന്ന സംഭാഷണങ്ങള്‍ ഞാന്‍ എടുത്ത വിഡിയോകള്‍ എന്റെ കുഞ്ഞു വാവ വളരുമ്പോള്‍ അവനു ഒരു നിധിയാവില്ലേ ...ആ സന്തോഷത്തോടെ ഹാളില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ തമ്പുരാക്കന്മാരുടെ ശുഭ്ര വസ്ത്ര ധാരികളായ കാര്‍ ഡ്രൈവര്‍ മാര്‍ പുഞ്ചിരിച്ചു  ..ഞാന്‍  ഈ നൂറ്റാണ്ടിലെയ്കു മടങ്ങി എത്തി  

എന്റെ വല്യപ്പച്ചന്‍ -4 നിര്‍മല ജെയിംസ്വിവാഹശേഷം അപ്പച്ചനും അമ്മച്ചിയും തിരുവനന്തപുരത്ത് താമസമാക്കി .രാവും പകലും പട്ടീസു  ചുറ്റിയുള്ള നടപ്പു  മൂലം അപ്പച്ചന്റെ കാലു മുഴുവന്‍ ചുവന്നു .ക്രമേണ അത് വൃണങ്ങളായി  മാറി ..കാലു രണ്ടും പഴുത്തു ..എന്ത് മരുന്ന് പുരട്ടിയിട്ടും അസുഖം മാറിയില്ല .ശരീരം  മുഴുവന്‍  പഴുപ്പ് വ്യാപിക്കാതിരിക്കാന്‍ കാലു മുറിക്കുകയെ മാര്‍ഗമുള്ളൂ എന്ന്  സര്‍ക്കാരാശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു ..അമ്മച്ചി രാവും പകലും കണ്ണീരുമായി ആശുപത്രിയില്‍ അപ്പച്ചന്റെ അടുത്ത് ഇരുന്നു ..ഊണോ     ഉറക്കമോ    ഇല്ലാതെ കൊന്ത  ചൊല്ലി ക്കൊണ്ടിരുന്നു .ന്നേരം പുലര്‍ന്നാല്‍ ഉടന്‍ അപ്പച്ചന്റെ രണ്ടു കാലുകളും നീക്കം ചെയ്യും പാതി രാത്രി ആയപ്പോള്‍ ഒരു അച്ചനും രണ്ടു കന്യാസ്ത്രീകളും കൂടി രോഗികളുടെ അടുത്ത് പ്രാര്ത്തിക്കാനെത്തി  ..അമ്മച്ചി പൊട്ടിക്കരഞ്ഞു .അച്ചന്‍  അപ്പച്ചന്റെ കാലുകള്‍ പിടിച്ചു നോക്കി .. ഒന്നും മിണ്ടാതെ എവിടെയ്ക്കോ പോയി .തിരിച്ചു വന്നത് ഒരു പിടി ഗുളിക കളും ആയാണ്... ഇക്കാര്യം ആരോടുംപറയരുത് എന്ന് പറഞ്ഞിട്ട് പോയി .  
നേരം  പുലര്‍ന്നു .ഡോക്ടറും നേഴ്സുമാരും  കമ്പൌണ്ടറും കത്തികളും മറയും ആയി എത്തി .ഡോക്ടര്‍ മെല്ലെ മുറിവ് അഴിച്ചു .അദ്ദേഹം അത്ഭുതത്തോടെ കണ്ണ് മിഴിച്ചു ..വൃണങ്ങളിലെ  പഴുപ്പെല്ലാം മാറി ചുവന്നു മങ്ങിയിരിക്കുന്നു 
പെട്ടെന്ന് അവിടെയ്ക് കൊട്ടാരത്തിലെ ഒരു ഭടന്‍ മഹാരാജാവിന്റെ ഒരു കത്തുമായി വന്നു ."ഏലിയാസ്  നമ്മുടെ പിസി ആണ് വേഗം സുഖമാക്കി വിടുക "അത് വായിച്ച ഡോക്ടര്‍ ക്ഷുഭിതനായി അമ്മച്ചിയോട്‌ ചോദിച്ചു ;"എന്തുകൊണ്ട് കൊട്ടാരം പിസി ആണെന്ന് പറഞ്ഞില്ല കാലു മുറിച്ചിരുന്നെങ്കില്‍ എന്റെ ജോലി പോവില്ലായിരുന്നോ ? അമ്മച്ചി പി സി എന്ന് മാത്രമേ   
ആശുപത്രിയില്‍ പറഞ്ഞിരുന്നുള്ളു ..പിന്നെ മരുന്നുകളുടെയും ശുശ്രുഷകളുടെയും രീതികള്‍ മാറി .രണ്ടാഴ്ചകൊണ്ട് അപ്പച്ചന്റെ കാല്‍ പൂര്‍ണമായും സുഖപ്പെട്ടു .
വര്‍ഷങ്ങള്‍ക്കുശേഷം അമ്മച്ചി കൊച്ചു നിമ്മിയോടു ഈ കഥകള്‍ പറയുമ്പോള്‍ അവള്‍ അപ്പച്ചന്റെ കാലിലെ പാടുകളിലൂടെ വിരല്‍ ഓടിക്കും കവിളുകള്‍ ചേര്‍ത്ത് വെയ്കും അതിലൂടെ കണ്ണീര്‍ക്കണങ്ങള്‍ ഒഴുകും 
ഈ കഥ മറ്റൊരു വിധത്തിലും കേള്‍ക്കുന്നുണ്ട് ..അമ്മച്ചി കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അപരിചിതനായ ഒരാളാണ് ഗുളിക കൊടുത്തു പോയത് എന്നും അത് വേഷം മാറി വന്ന മഹാരാജാവ് ആയിരുന്നെന്നും ...

എന്റെ വല്യപ്പച്ചന്‍ -3 നിര്‍മല ജയിംസ്വല്യപ്പച്ചന്റെ വിവാഹം   

പി ഏലിയാസ്   ,ത്രേസ്സിയാമ്മ  .അതായിരുന്നു വല്യപ്പച്ചനും  വല്യമ്മച്ചിയും .അമ്മയുടെ മാതാ പിതാക്കള്‍ .വളരെ ദൈവ ഭക്തിയില്‍ കോര്‍ത്തിണക്കിയ ദാമ്പത്യ ബന്ധം ആയിരുന്നു അവരുടേത് പ്രണയം കൊരുത്ത ബന്ധം .അപ്പച്ചന്‍ വേദ  പാഠ ക്ലാസ്സിലെ  അദ്ധ്യാപകന്‍ അമ്മച്ചി സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനി  .മുട്ടുവരെ   നീളമുള്ള     മനോഹരമായ ചുരുണ്ട മുടിയും വട്ട    മുഖവുമുള്ള   ആ   ഇരു  നിറക്കാരി  സുന്ദരിയെ    അപ്പച്ചന്   ഇഷ്ടമായിരുന്നു   മുടി  മുഴുവന്‍ അഴിച്ചിട്ടു  വെളുത്ത ചട്ടയും പുറകു മടിയും വേഷമിട്ട ആ സുന്ദരി കുട്ടിയെ  എല്ലാവരും തുമ്പി എന്നാണ് വിളിച്ചിരുന്നത് ബാല്യത്തിലെ അചഞ്ചലമായ ദൈവ ഭക്തിയുള്ള തുമ്പി ധൈര്യവതി യും കാരുണ്യ വതിയും  ആയിരുന്നു  ഒരിക്കല്‍ ഉമ്മറത്തെ     പത്തായത്തിന്റെ  മേലിരുന്നു    അപ്പച്ചന്‍ ഒരു  കമന്റു  പാസ്സാക്കി "നല്ല  മുടി "ഉടന്‍ വഴിയിലൂടെ    പറന്ന തുമ്പി പ്രതികരിച്ചു.."ച്ചെ  പോടാ പട്ടി "അപ്പച്ചന്‍ മനസ്സില്‍   കുറിച്ചു   "ഇവള്‍ക്ക്     അത്രയ്ക് അഹങ്കാരമോ    കെട്ടിയിട്ടു തന്നെ കാര്യം "തുമ്പിയുടെ  അപ്പന്‍ ചവിട്ടു നാടക  നടന്‍ ആയിരുന്നു ..കാര്യങ്ങള്‍   സാധ്യാമാക്കാന്‍  ആ സ്നേഹബന്ധം   ഉപകരിച്ചു ഗൂഡമായി  തന്റെ സ്നേഹം  അപ്പച്ചന്‍ പ്രകടിപ്പിച്ചിരുന്നു   .അത്  സണ്ടേ  സ്കൂള്‍ വാര്‍ഷികത്തിന്റെ അന്നായിരുന്നു   .വേദപാഠം പരീക്ഷ  ബൈബിള്‍   പാരായണം കളികള്‍ എന്നിവയിലെല്ലാം അമ്മച്ചി ധാരാളം സമ്മാനങ്ങള്‍  വാങ്ങി   ആ സമ്മാനങ്ങള്‍ എടുത്തു  കൊടുക്കാന്‍ പിന്നില്‍ നിന്നത്  അപ്പച്ചനായിരുന്നു    അമ്മച്ചിക്ക്  കിട്ടിയ  കൊന്തകളിലെല്ലാം  അപ്പച്ചന്റെ  വക   സ്വര്‍ണ   കുരിശുകള്‍  ഉണ്ടായിരുന്നു ..ജീവിതാവസാനം വരെയും  ആ കുരിശുകള്‍ അമ്മച്ചി സന്തോഷത്തോടുംഭക്തിയോടും  ചുമന്നു      

എന്റെ വല്യപ്പച്ചന്‍ -2 നിര്‍മല ജെയിംസ്
അഞ്ചു രൂപയും കഞ്ഞിയും അതായിരുന്നു വേതന വ്യവസ്ഥ ..താല്‍ക്കാലിക അടിസ്ഥാനത്തിലായിരുന്നു.   കൊട്ടരത്തിനടുത്ത്   വലിയ ഒരു കിടങ്ങുണ്ടാക്കുന്ന പണിയാണ് ആദ്യം കിട്ടിയത് ...ഉച്ചയായിട്ടും കിടങ്ങിന്റെ പണി കഴിഞ്ഞില്ല ..വലിയപ്പച്ചന്‍ താഴെ നിന്ന് കൊത്തികൊണ്ട് നില്‍ക്കുമ്പോള്‍ ആരോ മതിയാക്കാന്‍  വിളിച്ചു പറഞ്ഞു   .അപ്പച്ചന് ദേഷ്യം പിടിച്ചു .ഛെ പോടാ ---മോനെ ഒരു പണി ഏല്‍പ്പിച്ചാല്‍ അത് തീര്‍ക്കണം ..എന്ന് ദേഷ്യത്തോടെ മുഖം ഉയര്‍ത്താതെ പറഞ്ഞു ..അവിടെ നിന്ന് മുഴുവന്‍ വെട്ടി തീര്‍ത്തിട്ട് കയറി ..മുകളില്‍ എത്തിയപ്പോള്‍  ഭയന്ന് വിറച്ച് കൂടെയുള്ളവര്‍ പറഞ്ഞു ..നമ്മളോട് പണി നിര്‍ത്താന്‍ പറഞ്ഞത് മഹാരാജാവാണ്‌ 
..തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കാലം ..എല്ലാവരെയും മഹാരാജാവ് വിളിക്കുന്നു എന്ന് കേട്ടപ്പോള്‍ കൂടെയുള്ളവര്‍ അപ്പച്ചനെ പഴിച്ചു .കൊട്ടാരത്തിനടുത്തെതിയപ്പോള്‍  യുവ  കോമളന്‍   ആയ   ബാലരാമവര്‍മ മഹാരാജന്‍ ചിരിച്ചുകൊണ്ട് എഴുന്നെള്ളുന്നു .."നിങ്ങളുടെ ആത്മാര്തതയില്‍ നാം സന്തോഷിക്കുന്നു  "     അന്ന് എല്ലാവര്ക്കും പായസം കിട്ടി ..മിടുക്കനും സുന്ദരനും നാടക നടനുമായ അപ്പച്ചനെ മഹാരാജാവ് കൊട്ടാരം വക പി സി ആക്കി ..കൊട്ടാരം വക നാടക കളരിയിലെ അഭിനേതാവും ആയി ...ധാരാളം നാടകങ്ങളില്‍ പങ്കെടുത്തു..അന്ന് നേടിയ ഷില്ടുകളില്‍   അപ്പച്ചന്റെ പേര്‍ സ്വര്‍ണ ലിപികളില്‍ എഴുതിയിട്ടുണ്ടെന്നും അത് കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുംഅപ്പച്ചനില്‍ നിന്നും  കേട്ടിട്ടുണ്ട്.അപ്പച്ചന്റെ അപ്പനോടൊപ്പം അപ്പച്ചന്‍ അഭിനയിച്ച ചവിട്ടു നാടകമായിരുന്നു മിശിഹാ ചരിത്രം ..അതില്‍ ഫറവോന്‍ രാജാവിന്റെ റോള്‍ ആയിരുന്നു അപ്പച്ചന്‍ അഭിനയിച്ചിരുന്നത് .തിരുവനന്തപുരത്തെ     ക്ഷേത്ര ഉത്സവങ്ങളില്‍ പള്ളിനാടകങ്ങള്‍ക്കും പ്രത്യേക വേദി ഉണ്ടായിരുന്നു     

എന്റെ ബാല്യവും വല്യപ്പച്ചനും -നിര്‍മല ജെയിംസ്എന്റെ ബാല്യവും വല്യപ്പച്ചനും   -നിര്‍മല ജെയിംസ്

അധികമൊന്നും ആലോചിക്കാതെ പെട്ടെന്നുള്ള എടുത്തു ചാടല്‍ ആണ് ..അത് കൊണ്ട് തെറ്റുകുറ്റങ്ങള്‍ സദയം പൊറുക്കുക ..
ഭൂമിയില്‍   എന്നെ   ഏറ്റവും  സ്നേഹിച്ചത്  ആരെന്നു  ചോദിച്ചാല്‍  എനിക്ക്  ഒരു  ഉത്തര മേയുള്ളൂ ..എന്റെ വല്യപ്പച്ചന്‍..

അദ്ദേഹത്തെ പലരും അഞ്ചു രൂപാ പോലീസ് എന്ന് വിളിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട് .എന്താണ് അഞ്ചു രൂപാ പോലീസ് എന്ന് അറിയണം എങ്കില്‍   നാം ആ കാല ഘട്ടത്തിലേയ്ക്    ഒന്ന് കടന്നു ചെല്ലണം .
തിരുവിതാംകൂര്‍ രാജ ഭരണത്തിന്റെ അവസാന കാല ഘട്ടം  രാജാക്കന്മാര്‍ അവരുടെ    താല്പര്യ സംരക്ഷണത്തിന് വേണ്ടിപല ജന്മി മാരെയും നാടു വാഴികളുടെ പദവിക്ക് തുല്യം ഉയര്‍ത്തിയിരുന്നുഇത് കൊണ്ട് സാധാരണക്കാര്‍ വളരെ പൊറുതി മുട്ടിയിരുന്നു .സി പി രാമസ്വാമി അയ്യര്‍ ദിവാന്‍ ഭരണം ഏറ്റുഅദ്ദേഹം ജന്മി മാരെ സമ്പന്നരാകാനും അധികാരം നേടാനും സഹായിച്ചു.ഗവണ്മെന്റിലെ ഉയര്‍ന്ന വകുപ്പുകള്‍ നേടി എടുത്ത അവര്‍ ധാരാളം പേരെ അടിമകളെപ്പോലെ പാര്‍പ്പിച്ചിരുന്നു പാടത്തും പറമ്പിലും പണി എടുപ്പിക്കാനായിരുന്നുഎന്തെങ്കിലും എതിര്‍ അഭിപ്രായം പറഞ്ഞാല്‍ അവരെ ക്രുരമായി പീ ഡി പ്പിക്കുമായിരുന്നു  പോലീസുകാര്‍ ജന്മി മാരെ  സഹായിച്ചു പോന്നു   ക്രൂരരായ ജന്മി മാര്‍ക്ക് കൂട്ടിനു ക്രൂരരായ പോലീസുകാരും .  തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്ഗ്രസ് നിലവില്‍ വരികയും അതിന്റെ നേതൃത്വത്തില്‍ നിയമ  നിഷേധവുമായി സാധാരണ ജനങ്ങള്‍ മുന്നോട്ട് വരികയും ചെയ്തു ധാരാളം നിരപരാധികള്‍ കേസില്‍  കുടുങ്ങി .പല സ്ഥലങ്ങളിലും  പോലീസുമായി സാധാരണ ജനത ഏറ്റു മുട്ടി  ദിവാന്‍ പോലീസുകാര്‍ക്ക് എന്തും കാട്ടാനുള്ള അധികാരം കൊടുത്തു ..ധാരാളം തണ്ടും  തടിയും ഉള്ള പോലീസുകാരെ എടുത്തു  അഞ്ചു രൂപയായിരുന്നു അവരുടെ ശമ്പളം
എന്റെ വല്യപ്പച്ചന്‍  ബുദ്ധിമാന്‍  ആയിരുന്നെങ്കിലും ഇളയമകന്‍ ആയിരുന്നതിനാല്‍ ലാളന കൂടി മറ്റു സഹോദരങ്ങളെപ്പോലെ  വിദ്യാഭ്യാസം  നേടിടിരുന്നില്ല ..എങ്കിലും സുഖിമാനായും പള്ളി നാടകങ്ങളിലും കാക്കാരിശ്ശി  നാടകങ്ങളിലും അഭിനയിച്ചു നടന്നു..ആ ക്കാലത്താണ്    പോലീസില്‍ ചേരുന്നതും   ...    
 .

Wednesday, March 28, 2012

പഴയ കഥകള്‍ എഴുതാം എന്ന് കരുതിയാണ് ബ്ലോഗു തുടങ്ങിയത് .പഴയത് എഴുതിയപ്പോള്‍ എനിക്ക് തന്നെ ബോറടിക്കുന്നു ..അതുകൊണ്ട് ഞാന്‍ ഇനി അപ്പൂപ്പന്‍ കഥകള്‍ തുടങ്ങുന്നു 

Tuesday, February 21, 2012

ഉറക്കംഅസ്തമയത്തിനു ശേഷം ബീച്ചിലെ തിരക്കൊഴിഞ്ഞു.
ചുവന്ന ആകാശത്തിനു കീഴെ പൌര്‍ണമി തിങ്കള്‍ പോലെ അവള്‍ .
അവളുടെ മുഖം അയാളുടെ ഉറക്കം കെടുത്തി.
ജനക്കൂട്ടങ്ങളിലേക്ക് അയാള്‍ തുറിച്ചു നോക്കി .
വീണ്ടും ബീച്ചിലെ പ്രതിമകള്‍ക്കിടയില്‍ മറ്റൊരു പ്രതിമ പോലെ അവള്‍.
ഇളം തെന്നലായി അവള്‍ക്കരികിലെത്തി
അയാളില്‍ നിന്നുതിര്‍ന്ന സ്നേഹത്തിന്റെ മുത്തുകള്‍ അവള്‍ പെറുക്കി കൂട്ടി.
അവളുടെ മടിയില്‍ തല ചായ്ച്ച് മനസ്സിലെ മേഘകൂട്ടങ്ങളെ ഒന്നൊന്നായി അയാള്‍ പെയ്തൊഴിച്ചു.
പിറ്റേ ദിവസത്തെ ദീര്‍ഘ യാത്രയ്കുള്ള സഹ്നാഹങ്ങള്‍ ഒരുക്കി ആ രാത്രി അയാള്‍ ശാന്തമായുറങ്ങി.
ആ രാത്രി മുതല്‍ അവളുടെ ഉറക്കം കെട്ടു .

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

Sunday, February 19, 2012

ഒരു ഹൈടെക് സ്വപ്നം –

ഇപ്പോള്‍ കേട്ട വാര്‍ത്തയാണ് ഏതാനും ഭ്രാന്തന്‍ നായ്ക്കള്‍ ചങ്ങല പൊട്ടിച്ച്നഗരത്തിലുടെനീളം പാഞ്ഞു നടക്കുന്നു ജനങ്ങളില്‍ വിഭ്രാന്തിയുടെയും നിരാശയുടെയും നിഴല്‍ വീശി അത് പരന്നു കൊണ്ടിരിക്കുന്നു .. മനുഷ്യമാംസം കടിച്ചു ചീന്തിയ ചോരപ്പല്ലുകള്‍ പുറത്തുകാട്ടി അന്ധകാരം ബാധിച്ച നയനങ്ങളും ആര്‍ത്തിരമ്പുന്നവിശപ്പും ആയി നുരയും പതയും ഒഴുക്കി കൊടുങ്കാറ്റിന്റെ വേഗതയിലാണവ നഗരത്തിന്റെ മുക്കുംമൂലയും കവര്‍ന്നെടുക്കുന്നത് . സ്വജീവന്‍ പണയപ്പെടുത്തിയും പുതു വാര്‍ത്തകള്‍ക്കായി പരതി നടക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഭ്രാന്തന്‍ നായകളുടെ പിന്നാലെ പാഞ്ഞു.. ബയോ ടെക്നോളജിയിലൂടെയും ടിഷ്യു കള്‍ച്ചറിലൂടെയും വികസിപ്പിച്ചെടുത്ത പുതിയ ഇനം സസ്യ ജന്തു ജനുസ്സുകള്‍ തിങ്ങി വളരുന്ന നഗരമാണിത്‌ പണ്ടെങ്ങോ ഈ നഗരത്തില്‍ ഹരിത വനങ്ങളുടെ അവശിഷ്ടങ്ങളായ കാവുകളും കുറ്റിക്കാടുകളും അവക്കിടയില്‍ പാത്തും പതുങ്ങിയും ജീവിച്ചിരുന്ന വന്യ ജീവികളും നിര്‍ഭയരായി തെരുവുകളിലും വീടുകളിലും ഓടിനടന്നിരുന്ന നാട്ടു ജന്തുക്കളും ഉണ്ടായിരുന്നത്രേ മനുഷ്യന്ഉപദ്രവകാരികളായ ജീവജാലങ്ങളെയെല്ലാം "നഗര ശുചീകരണ പദ്ധതി"യുടെ കീഴില്‍ കെണിയില്‍ കുരുക്കിയും വിഷം കുത്തി വെച്ചും വെടിവെച്ചും ചുട്ടെരിച്ചും കൊന്നു ഇന്ന് മനുഷ്യന് മരണം വിതയ്കുന്ന എലി വര്‍ഗങ്ങളോ പാമ്പു വര്‍ഗങ്ങളോ ഇല്ല .അറപ്പുളവാക്കുന്ന അട്ടകളോ ഈച്ച കളോ കൊതുകുകളോ ഒന്തുകളോ അരണകളോ പുഴുക്കളോ ഇല്ല . മരക്കൊമ്പുകളിലിരുന്നു തീക്ഷ്ണമായ നോട്ടമെറിഞ്ഞു കുറുകി ശകുനം മുടക്കുന്ന പക്ഷിജാലങ്ങളില്ല രാവിന്റെ നിശ്ശബ്ദതയെ ഭഞ്ജിച് ഉറക്കം കെടുത്തുന്ന ചീവീടുകളുടേയും തവളകളുടേയുംശബ്ദ വീചികളില്ല .മനുഷ്യനെ സാദാ അലോസരപ്പെടുത്തി പാതിരാവില്‍ കൂട്ടത്തോടെ ഓരിയിട്ട് കുറ്റിക്കാടുകളില്‍ പതുങ്ങിയിരിക്കുന്ന നായകളും കുറുക്കന്മാരുമില്ല ഇപ്പോള്‍ നഗരം തികച്ചും ശുദ്ധം ശാന്തം ... കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ ലഹരിയില്‍ സോഫ്റ്റുവെയറുംഹാര്ഡ് വെയറുമായി മാറിയ പൊതു ജനങ്ങള്‍ വീടുകളെ ഓഫിസ് ആക്കി അന്തകാരത്തിന്റെ ഗര്‍ത്തങ്ങളില്‍ അടയിരിക്കുന്നു അടുക്കള കമ്പ്യൂട്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണ ക്രമം പാലിക്കുന്ന മനുഷ്യര്‍ ... നഗര മദ്ധ്യത്തിലെ ചതുപ്പ് നിലങ്ങളില്‍ വളര്‍ന്നു നിന്നിരുന്ന ആമ്പല്‍ പൂക്കളുടെയും താമര പൂക്കളുടെയും വേരുകളെ പാതാളത്തിലേക്ക് ചതച്ചമര്ത്തിപടുകൂറ്റന്‍ സിമെന്റു സൗധങ്ങള്‍ആകാശ കമാനംവരെയും ഉയര്‍ന്നു നില്‍ക്കുന്നു വല്ലപ്പോഴും കൂടുവിട്ടിറങ്ങുന്ന മനുഷ്യരുടെ മനസ്സ് കവരാന്‍ ബയോടെക്നോളജി യിലൂടെ വികസിപ്പിച്ചെടുത്ത ഹരംപിടിപ്പിക്കുന്ന സൌരഭ്യമുള്ള പൂവുകള്‍ പാര്‍ക്കുകളില്‍ വിടര്‍ന്നു വിലസുന്നു .പൂച്ചക്കുഞ്ഞിന്റെ സൌമ്യ ഭാവമുള്ള കടുവകളും സിംഹങ്ങളും അവക്കിടയില്‍ ഓടിക്കളിക്കുന്നു . ഈ നഗരത്ത്തിലേക്കാണ്‌ ഭ്രാന്തന്‍ നായ പാഞ്ഞിറങ്ങുന്നത് .. അധികാര കസേരകളിലിരുന്ന്‍ കറുത്തപണം കൊണ്ട്ജനത്തെ കെട്ടിയിട്ട മനുഷ്യര്‍ വാര്‍ത്ത കേട്ട് ഞെട്ടി വിറച്ചു നായ്ക്കള്‍ക്ക് ഭ്രാന്തു പിടിച്ചത് കാട് തുളച്ചുവന്ന ഏതോ ഭ്രാന്തന്‍ കുറുക്കനില്‍ നിന്നല്ല ജീന്‍ ലൈബ്രറിയിലെ ഏതോ ശാസ്ത്രജ്ഞന്റെ ഭ്രാന്തന്‍ കമ്പ്യൂട്ടറില്‍ നിന്നുമാണത്രേ. രോഗപ്രതിരോഗങ്ങള്‍ക്കുവേണ്ടി ബലി മൃഗങ്ങളായി പിറക്കേണ്ടിയിരുന്നവര്‍ .. മസ്തിഷ്ക്കത്തിലെ കോശ നിര്‍മിതിയില്‍ ഏതോ ശാസ്ത്രജ്ഞനു പറ്റിയ കൈപ്പിഴ . കാര്‍ബോ സിലിക്കന്‍ ചിപ്സിന്റെ തലച്ചോറിന് ഏറ്റ ആഘാതം .. പരീക്ഷണ ശാലയില്‍ ഇനിയും നായകളുണ്ടത്രേ .. മനുഷ്യന്റെ ചോരയും മണവും ഇഷ്ടപ്പെടുന്നവ ..കുതിരയുടെ ശക്തിയും ചെകുത്താന്റെ മനസ്സും കൊടുംകാറ്റിന്റെ വേഗതയും ഉള്ളവ. . നിരത്തില്‍ നിന്നും ഭ്രാന്തമായ ഒരലര്‍ച്ച ഉയര്‍ന്നു .നായ്ക്കള്‍ കടിച്ചുകൊണ്ടുവന്ന ചെകുത്താന്റെ ചങ്കുള്ള മനുഷ്യര്‍ .... ..ഉറ്റവരെയും ഉടയവരെയും തിരിച്ചറിയാത്ത അവര്‍ നാവു നീട്ടി തുറിച്ച കണ്ണുകളോടെ പരസ്പരം പഴിചാരി അള്ളിമാന്തി ചോര നുണഞ്ഞു ..- ..-അസ്തിത്വം നഷ്ടപ്പെട്ട അധികാരികളില്‍ ചിലര്‍ തീപ്പന്തങ്ങള്‍ ആകശത്തെക്ക് ചുഴറ്റി എറിഞ്ഞു . അവ പൊതു ജനങ്ങള്‍ക്ക് മീതെ തലങ്ങും വിലങ്ങും പാറിനടന്നു .. നിമിഷ നേരം കൊണ്ട്കെട്ടിടങ്ങളും കമ്പ്യൂട്ടറുളും ജീവ ജാലങ്ങളും പൊട്ടിത്തെറിച്ചു ..ദുഷിച്ച ഗന്ധം പരത്തി മനുഷ്യതലച്ചോറുകള്‍ ചിന്നിച്ചിതറി നിനച്ചിരിക്കാതെ അത്യുന്നതങ്ങളില്‍ വെള്ളി രേഖകള്‍ പ്രത്യക്ഷപ്പെട്ടു എങ്ങുനിന്നോ കുളിര്കാറ്റൊഴുകി .അവയ്കൊപ്പം മഴ മുത്തുകള്‍ പാറി വന്നു .അവ അനസ്യൂതം പെയ്തിറങ്ങി ഭൂമിയില്‍ നിറഞ്ഞു നിന്നിരുന്ന പുകയും കരിയും കടലിലേയ്ക്കൊഴുകി ഇപ്പോള്‍ വിശാലമായി പരന്നു കിടക്കുന്ന ഭൂമുഖത്തിന്‌ കിളിന്തു കുഞ്ഞിന്റേയും ഇളംതളിരിന്റെയും ഇളംചെമപ്പ് നിറം നീല വിഹായസ്സിന്റെ ശീലയില്‍ തുടിക്കുന്ന അരുമ കുഞ്ഞ്. എങ്ങും ശാന്തി ... ശാന്തി മാത്രം ... മനുഷ്യന്റെ ആര്ത്തിയുടെയും സ്വാര്‍ത്ഥതയുടേയും കിടമത്സരത്ത്തിന്റെയുംലൈംഗിക വിഭ്രാന്തിയുടേയും ബഹളങ്ങളില്ല ...ചാക്രിക പ്രതിധ്വനികളില്ല ചീറിപ്പായുന്ന വാഹനങ്ങളുടേയും മുരളുന്ന യന്ത്രങ്ങളുടെയും മുഴക്കങ്ങളില്ല ഈ നിശ്ശബ്ദതയില്‍ ഭൂമിയുടെ ഹൃദയമിടിപ്പ്‌ വ്യക്തമായി കേള്‍ക്കാം അതില്‍ കളങ്കമില്ലാത്ത ഹൃദയവും ആര്ത്തിയില്ലാത്ത മനസ്സുമുള്ള ഒരു മനുഷ്യന്റെ കാലടിയൊച്ച കേള്‍ക്കുവാനുള്ള സ്വപ്നങ്ങളും പ്രതീക്ഷയുമുണ്ട് nirmala james

Saturday, February 18, 2012

നാവിന്റെ ജൈത്ര യാത്ര

ജന വിസ്ഫോടനം മൂലം തപിക്കുന്ന ഭൂമി ..കേഴുന്ന ജനത
.കൂട്ടത്തില്‍ ഒരു നാവിന് വലിയ രണ്ടു ഉണ്ട കണ്ണുകളും വട്ടച്ചെവികളും ഉണ്ടായി ..അവ വേണ്ടാത്തത് കാണുകയും കേള്‍ക്കുകയും ചെയ്തു .തൊണ്ടയില്‍ നിന്നും അടര്‍ന്നു പോയ നാവ് കൊടുങ്കാറ്റിന്റെ വേഗതയില്‍ ഭൂമി മുഴുവന്‍ ചുറ്റി ..നാവില്‍ നിന്നും ഇറ്റു വീണ അഗ്നി ത്തുള്ളികള്‍ ജനങ്ങളെച്ചുട്ടെരിക്കുവാന്‍ തുടങ്ങി ...
കനലടങ്ങി ..അവശേഷിച്ച മുഖങ്ങളില്‍ ശാന്തിയുടെ വെളിച്ചപ്പൊട്ടുകള്‍ നിറഞ്ഞു അവ ഭൂമി മുഴുവന്‍ പരന്നൊഴുകി ...

.nirmala james

Wednesday, January 19, 2011

പ്രണയ വൈവിധ്യങ്ങൾ


മഹിതയുടെ മനസ്സു മുഴുവൻ
പ്രണയമയിരുന്നു.നനുത്ത പൂവിതളുകളിലും ,
വർണപ്പകിട്ടുള്ള പൂമ്പാറ്റകളിലും തുഷാര ബിന്ദുക്കളിലെ
വർണപ്പൊലിമയിലും ഇളം കാറ്റിന്റെ മർമ്മരത്തിലും മിനുത്ത തൂവലുകളിലും
നേർത്ത തലോടലുകളിലും മൃദു മന്ത്രണത്തിലും അവൾ പ്രണയം
കണ്ടു. യാന്ത്രികമനസ്സുള്ള മഹേശ്വർ അവളുടെ ഭർത്തവയിരുന്നു.
കിടപ്പറയിൽ അയാളുടെ തൃക്ഷ്ണ അകറ്റുവാനുള്ള
വെറുമൊരു മാംസ പിണ്ഡമയിരുന്നു അവൾ.
പ്രണയമില്ലാത്ത ആ മനസ്സിനെയോർത്ത്‌ വിലപിക്കുന്ന
നാളുകളൊന്നിൽ അവിചാരിതമായാണ്‌ മഹേശ്വർ ലോഗ്‌ ഔട്ട്‌
ചെയ്യാൻ മറന്നുപോയ കമ്പ്യുട്ടറിന്റെ താളുകളിൽ
കണ്ണുകളുടക്കിയത്‌..അർദ്ധ നഗ്നയായ സ്വപ്ന എന്ന
മാദകസുന്ദരി.അവളുടെ മേനി യുടെ ചിത്രങ്ങൾ.ഡിലീറ്റുചെയ്യാൻ മറന്നുപോയ അക്ഷര തുണ്ടുകളിൽ തൂങ്ങിക്കിടക്കുന്ന
..അവളൊടൊപ്പമുള്ള പ്രണയ പാരാവശ്യങ്ങൾ. പതിറ്റാണ്ടുകളായിട്ടും തനിക്കു തിരിച്ചറിയാൻ കഴിയാത്ത
മഹേശ്വറിന്റെ മുഖം കണ്ട്‌ അവൾഞെട്ടി
മനസ്സിൽ രോഷം കത്തിക്കാളി..
അവൾ ഒരു അഗ്നിപർവതം പൊലെ പുകഞ്ഞു..പിന്നെ പൊട്ടിച്ചിതറി..സ്വപ്നയുമായിട്ടുള്ള ശൃംഗാരങ്ങൾ മഹിത ഒന്നൊന്നയി
ഡിലീറ്റുചെയ്തു..ഒടുവിൽ അവളുടെ കാമം നിറഞ്ഞ മുഖവും.
പക തീർത്ത മനസ്സോടെ, ആഴക്കടലിന്റെ നിശബ്ദതയോടെ
മഹേശ്വർ വന്നപ്പൊൾ അവൾ മുഖം താഴ്ത്തി
നിന്നു..ആരോ എവിടെയോ നിന്ന്‌ പോർ വിളിച്ചു..നീതിയുടെ തുലാസ്‌
ഇടത്തും വലത്തും ചാഞ്ചാടി.
അവളിൽ നിന്നും ചായ വാങ്ങി കുടിച്ച്‌
കമ്പ്യൂട്ടെർ സ്ക്രീനിലേക്ക്‌ ഉറ്റുനോക്കിയിരുന്ന
മഹേശ്വറിൽ നിന്നും പെട്ടെന്ന്‌ കൊടുംങ്കാറ്റിന്റെ ആരവം ഉയർന്നു
“എന്റെ വ്യക്തിപരമായ ആനന്ദങ്ങളിൽ കൈ കടത്തിയ നീ ദുഷ്ടയാണ്‌
മര്യാദയില്ലാത്തവൾ.എന്റെ ജന്മ ശാപം.”
അയാൾ ചായകപ്പ്‌ അവളുടെ മുഖത്തേക്ക്‌ വലിച്ചെറിഞ്ഞു.
അവളെ തള്ളിയിട്ട്‌ ഭ്രാന്തുപിടിച്ച ഒരു നായയെപ്പോലേ
പുറത്തേയ്കു പാഞ്ഞു ..
അവൾ നിലയില്ലാ കയങ്ങളിൽ മുങ്ങിത്തപ്പി.താനും
മഹേശ്വറും ഒന്നല്ലേ..ഒരു ശരീരത്തിന്റെ രണ്ടു ഭാഗങ്ങൾ.
അല്ല .അതു വെറും പഴം കഥ ഒരു നുണക്കഥ.ഒരിക്കലും
കൂട്ടിമുട്ടാനാവാത്ത സമാന്തര രേഖകൾ അതാണു സത്യം..
ഒടുവിൽ അതാ ഒരു കച്ചിത്തുരുമ്പ്‌..ശീലാവതിയുടെമുഖം...സ്വന്തം
ഭർത്തവിനു വേണ്ടി വേശ്യയെ ചുമക്കുന്ന ഭാര്യ..
കമ്പ്യുട്ടെർവലിയ ഒരു കുട്ടയായി.
ലോഗ്‌ ഔട്ട്ചെയ്തിട്ടില്ലാത്ത താളിലെ ചപ്പുകൂനയിൽ നിന്നും ആ വിഴുപ്പുകെട്ട്‌ തിരിച്ചെടുത്ത്‌ കുട്ടയിൽ വെച്ചു.അവൾ മഹീന്ദ്രന്റെ
ആത്മാവിനെ അവിടെ കുടിയിരുത്തി ‘നീയില്ലാത്ത എന്റെ പകലുകൾ വ്യർഥമാണ്‌ ’എന്ന കമന്റോടെ.തേങ്ങലുകൾ കൊണ്ട്‌ അവളുടെ ലിംഗാവയവങ്ങളും
ഹൃദയവും പൊട്ടിച്ചിതറി.കൂർത്ത മുൾശരങ്ങൾക്കുള്ളിലെചുവപ്പു നിറമുള്ള
പനിനീർപ്പൂവിൽ പ്രണയത്തിന്റെ ഗന്ധവും നിരാശയുടെ നനവുമുള്ള
രക്ത ത്തുള്ളികൾ പൊടിഞ്ഞു.അതിൽ നിന്നും നേർത്ത
ശബ്ദങ്ങൾ പുറത്തു വന്നു...‘ അനശ്വരമായ പ്രണയ സ്വർഗം വെടിഞ്ഞ്‌ നശ്വരതയുടെ ജല്പനകളിലും കല്പനകളിലും മുഴുകി ജീവിക്കാൻ വിധിയ്കപ്പെട്ടവൻ.
അവൻ പ്രണയിക്കട്ടെ.....’
...നിർമല ജെയിംസ്‌

Monday, January 17, 2011

മിനികഥ

പ്രണയം
അയാൾക്ക് വയസ്സ് തൊണ്ണൂറ്‌.മരണക്കിടക്കയിൽ
അയാൾ പ്രണയത്തോടു ചോദിച്ചു. “നീ എപ്പോഴാണ്‌
എന്നെവിട്ടു പോകുക?”
“നി മരിക്കുമ്പോൾ”
പ്രണയം വേതാളത്തേപ്പൊലെ അയളുടെ ചുമലിൽ
ഒട്ടിപ്പിടിച്ചു കിടന്നു

Saturday, December 18, 2010

രണ്ടു വാക്ക്കഴിഞ്ഞ 35 വർഷങ്ങൾ...ഞാൻ എന്തെല്ലാമോ എഴുതി..വരച്ചു.. മെനഞ്ഞു.എന്തിലെങ്കിലും ഒന്നിൽ ഉറച്ച്
നില്ക്കണമെന്ന് പലരും പറഞ്ഞു.ബാല സാഹിത്യം പുസ്തകങ്ങളായി

ജീവിതത്തിന്റെ സായം
സന്ധ്യയിലും വർണമേഘങ്ങളെ ഒരു കൊച്ചു കുട്ടിയുടെകൗതുകത്തോടെ ഉറ്റുനോക്കാനാണ്‌ ഇഷ്ടം.
.വൈവിധ്യത്തിന്റെ നിറപ്പകിട്ടുകൾ
സൃഷ്ടിക്കുന്ന മായാജാലം..
ബാല സാഹിത്യം അല്ലാത്തവയാണ്‌ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.(ഇവ എല്ലാം ഒരു പിടി രഹസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു )