Total Pageviews

Tuesday, April 3, 2012

എന്റെ വല്യപ്പച്ചന്‍ -2 നിര്‍മല ജെയിംസ്




അഞ്ചു രൂപയും കഞ്ഞിയും അതായിരുന്നു വേതന വ്യവസ്ഥ ..താല്‍ക്കാലിക അടിസ്ഥാനത്തിലായിരുന്നു.   കൊട്ടരത്തിനടുത്ത്   വലിയ ഒരു കിടങ്ങുണ്ടാക്കുന്ന പണിയാണ് ആദ്യം കിട്ടിയത് ...ഉച്ചയായിട്ടും കിടങ്ങിന്റെ പണി കഴിഞ്ഞില്ല ..വലിയപ്പച്ചന്‍ താഴെ നിന്ന് കൊത്തികൊണ്ട് നില്‍ക്കുമ്പോള്‍ ആരോ മതിയാക്കാന്‍  വിളിച്ചു പറഞ്ഞു   .അപ്പച്ചന് ദേഷ്യം പിടിച്ചു .ഛെ പോടാ ---മോനെ ഒരു പണി ഏല്‍പ്പിച്ചാല്‍ അത് തീര്‍ക്കണം ..എന്ന് ദേഷ്യത്തോടെ മുഖം ഉയര്‍ത്താതെ പറഞ്ഞു ..അവിടെ നിന്ന് മുഴുവന്‍ വെട്ടി തീര്‍ത്തിട്ട് കയറി ..മുകളില്‍ എത്തിയപ്പോള്‍  ഭയന്ന് വിറച്ച് കൂടെയുള്ളവര്‍ പറഞ്ഞു ..നമ്മളോട് പണി നിര്‍ത്താന്‍ പറഞ്ഞത് മഹാരാജാവാണ്‌ 
..തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കാലം ..എല്ലാവരെയും മഹാരാജാവ് വിളിക്കുന്നു എന്ന് കേട്ടപ്പോള്‍ കൂടെയുള്ളവര്‍ അപ്പച്ചനെ പഴിച്ചു .കൊട്ടാരത്തിനടുത്തെതിയപ്പോള്‍  യുവ  കോമളന്‍   ആയ   ബാലരാമവര്‍മ മഹാരാജന്‍ ചിരിച്ചുകൊണ്ട് എഴുന്നെള്ളുന്നു .."നിങ്ങളുടെ ആത്മാര്തതയില്‍ നാം സന്തോഷിക്കുന്നു  "     അന്ന് എല്ലാവര്ക്കും പായസം കിട്ടി ..മിടുക്കനും സുന്ദരനും നാടക നടനുമായ അപ്പച്ചനെ മഹാരാജാവ് കൊട്ടാരം വക പി സി ആക്കി ..കൊട്ടാരം വക നാടക കളരിയിലെ അഭിനേതാവും ആയി ...ധാരാളം നാടകങ്ങളില്‍ പങ്കെടുത്തു..അന്ന് നേടിയ ഷില്ടുകളില്‍   അപ്പച്ചന്റെ പേര്‍ സ്വര്‍ണ ലിപികളില്‍ എഴുതിയിട്ടുണ്ടെന്നും അത് കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുംഅപ്പച്ചനില്‍ നിന്നും  കേട്ടിട്ടുണ്ട്.അപ്പച്ചന്റെ അപ്പനോടൊപ്പം അപ്പച്ചന്‍ അഭിനയിച്ച ചവിട്ടു നാടകമായിരുന്നു മിശിഹാ ചരിത്രം ..അതില്‍ ഫറവോന്‍ രാജാവിന്റെ റോള്‍ ആയിരുന്നു അപ്പച്ചന്‍ അഭിനയിച്ചിരുന്നത് .തിരുവനന്തപുരത്തെ     ക്ഷേത്ര ഉത്സവങ്ങളില്‍ പള്ളിനാടകങ്ങള്‍ക്കും പ്രത്യേക വേദി ഉണ്ടായിരുന്നു     

No comments:

Post a Comment