Total Pageviews

Sunday, February 19, 2012

ഒരു ഹൈടെക് സ്വപ്നം –

ഇപ്പോള്‍ കേട്ട വാര്‍ത്തയാണ് ഏതാനും ഭ്രാന്തന്‍ നായ്ക്കള്‍ ചങ്ങല പൊട്ടിച്ച്നഗരത്തിലുടെനീളം പാഞ്ഞു നടക്കുന്നു ജനങ്ങളില്‍ വിഭ്രാന്തിയുടെയും നിരാശയുടെയും നിഴല്‍ വീശി അത് പരന്നു കൊണ്ടിരിക്കുന്നു .. മനുഷ്യമാംസം കടിച്ചു ചീന്തിയ ചോരപ്പല്ലുകള്‍ പുറത്തുകാട്ടി അന്ധകാരം ബാധിച്ച നയനങ്ങളും ആര്‍ത്തിരമ്പുന്നവിശപ്പും ആയി നുരയും പതയും ഒഴുക്കി കൊടുങ്കാറ്റിന്റെ വേഗതയിലാണവ നഗരത്തിന്റെ മുക്കുംമൂലയും കവര്‍ന്നെടുക്കുന്നത് . സ്വജീവന്‍ പണയപ്പെടുത്തിയും പുതു വാര്‍ത്തകള്‍ക്കായി പരതി നടക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഭ്രാന്തന്‍ നായകളുടെ പിന്നാലെ പാഞ്ഞു.. ബയോ ടെക്നോളജിയിലൂടെയും ടിഷ്യു കള്‍ച്ചറിലൂടെയും വികസിപ്പിച്ചെടുത്ത പുതിയ ഇനം സസ്യ ജന്തു ജനുസ്സുകള്‍ തിങ്ങി വളരുന്ന നഗരമാണിത്‌ പണ്ടെങ്ങോ ഈ നഗരത്തില്‍ ഹരിത വനങ്ങളുടെ അവശിഷ്ടങ്ങളായ കാവുകളും കുറ്റിക്കാടുകളും അവക്കിടയില്‍ പാത്തും പതുങ്ങിയും ജീവിച്ചിരുന്ന വന്യ ജീവികളും നിര്‍ഭയരായി തെരുവുകളിലും വീടുകളിലും ഓടിനടന്നിരുന്ന നാട്ടു ജന്തുക്കളും ഉണ്ടായിരുന്നത്രേ മനുഷ്യന്ഉപദ്രവകാരികളായ ജീവജാലങ്ങളെയെല്ലാം "നഗര ശുചീകരണ പദ്ധതി"യുടെ കീഴില്‍ കെണിയില്‍ കുരുക്കിയും വിഷം കുത്തി വെച്ചും വെടിവെച്ചും ചുട്ടെരിച്ചും കൊന്നു ഇന്ന് മനുഷ്യന് മരണം വിതയ്കുന്ന എലി വര്‍ഗങ്ങളോ പാമ്പു വര്‍ഗങ്ങളോ ഇല്ല .അറപ്പുളവാക്കുന്ന അട്ടകളോ ഈച്ച കളോ കൊതുകുകളോ ഒന്തുകളോ അരണകളോ പുഴുക്കളോ ഇല്ല . മരക്കൊമ്പുകളിലിരുന്നു തീക്ഷ്ണമായ നോട്ടമെറിഞ്ഞു കുറുകി ശകുനം മുടക്കുന്ന പക്ഷിജാലങ്ങളില്ല രാവിന്റെ നിശ്ശബ്ദതയെ ഭഞ്ജിച് ഉറക്കം കെടുത്തുന്ന ചീവീടുകളുടേയും തവളകളുടേയുംശബ്ദ വീചികളില്ല .മനുഷ്യനെ സാദാ അലോസരപ്പെടുത്തി പാതിരാവില്‍ കൂട്ടത്തോടെ ഓരിയിട്ട് കുറ്റിക്കാടുകളില്‍ പതുങ്ങിയിരിക്കുന്ന നായകളും കുറുക്കന്മാരുമില്ല ഇപ്പോള്‍ നഗരം തികച്ചും ശുദ്ധം ശാന്തം ... കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ ലഹരിയില്‍ സോഫ്റ്റുവെയറുംഹാര്ഡ് വെയറുമായി മാറിയ പൊതു ജനങ്ങള്‍ വീടുകളെ ഓഫിസ് ആക്കി അന്തകാരത്തിന്റെ ഗര്‍ത്തങ്ങളില്‍ അടയിരിക്കുന്നു അടുക്കള കമ്പ്യൂട്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണ ക്രമം പാലിക്കുന്ന മനുഷ്യര്‍ ... നഗര മദ്ധ്യത്തിലെ ചതുപ്പ് നിലങ്ങളില്‍ വളര്‍ന്നു നിന്നിരുന്ന ആമ്പല്‍ പൂക്കളുടെയും താമര പൂക്കളുടെയും വേരുകളെ പാതാളത്തിലേക്ക് ചതച്ചമര്ത്തിപടുകൂറ്റന്‍ സിമെന്റു സൗധങ്ങള്‍ആകാശ കമാനംവരെയും ഉയര്‍ന്നു നില്‍ക്കുന്നു വല്ലപ്പോഴും കൂടുവിട്ടിറങ്ങുന്ന മനുഷ്യരുടെ മനസ്സ് കവരാന്‍ ബയോടെക്നോളജി യിലൂടെ വികസിപ്പിച്ചെടുത്ത ഹരംപിടിപ്പിക്കുന്ന സൌരഭ്യമുള്ള പൂവുകള്‍ പാര്‍ക്കുകളില്‍ വിടര്‍ന്നു വിലസുന്നു .പൂച്ചക്കുഞ്ഞിന്റെ സൌമ്യ ഭാവമുള്ള കടുവകളും സിംഹങ്ങളും അവക്കിടയില്‍ ഓടിക്കളിക്കുന്നു . ഈ നഗരത്ത്തിലേക്കാണ്‌ ഭ്രാന്തന്‍ നായ പാഞ്ഞിറങ്ങുന്നത് .. അധികാര കസേരകളിലിരുന്ന്‍ കറുത്തപണം കൊണ്ട്ജനത്തെ കെട്ടിയിട്ട മനുഷ്യര്‍ വാര്‍ത്ത കേട്ട് ഞെട്ടി വിറച്ചു നായ്ക്കള്‍ക്ക് ഭ്രാന്തു പിടിച്ചത് കാട് തുളച്ചുവന്ന ഏതോ ഭ്രാന്തന്‍ കുറുക്കനില്‍ നിന്നല്ല ജീന്‍ ലൈബ്രറിയിലെ ഏതോ ശാസ്ത്രജ്ഞന്റെ ഭ്രാന്തന്‍ കമ്പ്യൂട്ടറില്‍ നിന്നുമാണത്രേ. രോഗപ്രതിരോഗങ്ങള്‍ക്കുവേണ്ടി ബലി മൃഗങ്ങളായി പിറക്കേണ്ടിയിരുന്നവര്‍ .. മസ്തിഷ്ക്കത്തിലെ കോശ നിര്‍മിതിയില്‍ ഏതോ ശാസ്ത്രജ്ഞനു പറ്റിയ കൈപ്പിഴ . കാര്‍ബോ സിലിക്കന്‍ ചിപ്സിന്റെ തലച്ചോറിന് ഏറ്റ ആഘാതം .. പരീക്ഷണ ശാലയില്‍ ഇനിയും നായകളുണ്ടത്രേ .. മനുഷ്യന്റെ ചോരയും മണവും ഇഷ്ടപ്പെടുന്നവ ..കുതിരയുടെ ശക്തിയും ചെകുത്താന്റെ മനസ്സും കൊടുംകാറ്റിന്റെ വേഗതയും ഉള്ളവ. . നിരത്തില്‍ നിന്നും ഭ്രാന്തമായ ഒരലര്‍ച്ച ഉയര്‍ന്നു .നായ്ക്കള്‍ കടിച്ചുകൊണ്ടുവന്ന ചെകുത്താന്റെ ചങ്കുള്ള മനുഷ്യര്‍ .... ..ഉറ്റവരെയും ഉടയവരെയും തിരിച്ചറിയാത്ത അവര്‍ നാവു നീട്ടി തുറിച്ച കണ്ണുകളോടെ പരസ്പരം പഴിചാരി അള്ളിമാന്തി ചോര നുണഞ്ഞു ..- ..-അസ്തിത്വം നഷ്ടപ്പെട്ട അധികാരികളില്‍ ചിലര്‍ തീപ്പന്തങ്ങള്‍ ആകശത്തെക്ക് ചുഴറ്റി എറിഞ്ഞു . അവ പൊതു ജനങ്ങള്‍ക്ക് മീതെ തലങ്ങും വിലങ്ങും പാറിനടന്നു .. നിമിഷ നേരം കൊണ്ട്കെട്ടിടങ്ങളും കമ്പ്യൂട്ടറുളും ജീവ ജാലങ്ങളും പൊട്ടിത്തെറിച്ചു ..ദുഷിച്ച ഗന്ധം പരത്തി മനുഷ്യതലച്ചോറുകള്‍ ചിന്നിച്ചിതറി നിനച്ചിരിക്കാതെ അത്യുന്നതങ്ങളില്‍ വെള്ളി രേഖകള്‍ പ്രത്യക്ഷപ്പെട്ടു എങ്ങുനിന്നോ കുളിര്കാറ്റൊഴുകി .അവയ്കൊപ്പം മഴ മുത്തുകള്‍ പാറി വന്നു .അവ അനസ്യൂതം പെയ്തിറങ്ങി ഭൂമിയില്‍ നിറഞ്ഞു നിന്നിരുന്ന പുകയും കരിയും കടലിലേയ്ക്കൊഴുകി ഇപ്പോള്‍ വിശാലമായി പരന്നു കിടക്കുന്ന ഭൂമുഖത്തിന്‌ കിളിന്തു കുഞ്ഞിന്റേയും ഇളംതളിരിന്റെയും ഇളംചെമപ്പ് നിറം നീല വിഹായസ്സിന്റെ ശീലയില്‍ തുടിക്കുന്ന അരുമ കുഞ്ഞ്. എങ്ങും ശാന്തി ... ശാന്തി മാത്രം ... മനുഷ്യന്റെ ആര്ത്തിയുടെയും സ്വാര്‍ത്ഥതയുടേയും കിടമത്സരത്ത്തിന്റെയുംലൈംഗിക വിഭ്രാന്തിയുടേയും ബഹളങ്ങളില്ല ...ചാക്രിക പ്രതിധ്വനികളില്ല ചീറിപ്പായുന്ന വാഹനങ്ങളുടേയും മുരളുന്ന യന്ത്രങ്ങളുടെയും മുഴക്കങ്ങളില്ല ഈ നിശ്ശബ്ദതയില്‍ ഭൂമിയുടെ ഹൃദയമിടിപ്പ്‌ വ്യക്തമായി കേള്‍ക്കാം അതില്‍ കളങ്കമില്ലാത്ത ഹൃദയവും ആര്ത്തിയില്ലാത്ത മനസ്സുമുള്ള ഒരു മനുഷ്യന്റെ കാലടിയൊച്ച കേള്‍ക്കുവാനുള്ള സ്വപ്നങ്ങളും പ്രതീക്ഷയുമുണ്ട് nirmala james

8 comments:

  1. ടെമ്പ്ലേറ്റ് അല്‍പ്പം കൂടി വീതി കൂട്ടിയാല്‍ നന്നായിരുന്നു ,ബൂലോകത്തേക്ക് സ്വാഗതം ..വേര്‍ഡ്‌ വേരിഫികേശന്‍ എടുത്തു മാറ്റിയില്ലെങ്കില്‍ ഇനി ഈ വഴി ഞമ്മലില്ല കേട്ടോ

    ReplyDelete
  2. ഹും.. കാലം ഇങ്ങനെയൊക്കെ മാറിയില്ലെങ്കിൽ അതിശയം.. നന്നായി വിവരിച്ചിരിക്കുന്നു.. ശ്രദ്ധിച്ചില്ലെങ്കിൽ ഒരു അപകടം നടക്കാമെന്ന സൂചനയും, പ്രതിഷേധവും നൽകിയിരിക്കുന്നു.. ആശംസകൾ

    ReplyDelete
  3. It is a very nice short story. Good fancy and vision. Expect more creativity.

    ReplyDelete
  4. നന്നായിരിക്കുന്നു ,,,പാരഗ്രാഫ് തിരിക്കാന്‍ ആവശ്യമുള്ള സ്ഥലത്ത് സ്പേസ് ബാര്‍ അടിച്ചു ഗ്യാപ്പ് ഇട്ടാല്‍ മതി ..:)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നല്ല അക്ഷരത്തെറ്റുകൾ ട്ടോ. നന്നായെഴുതുന്ന സംഭവങ്ങളെ മുഴുവൻ അക്ഷരത്തെറ്റുകളും,കുത്തും കോമയും ഇല്ലായ്മയും കവർന്നെടുക്കുന്നു. ഈ മലയാളമെഴുതുമ്പോൾ അങ്ങിനെ ചിലത് ശ്രദ്ധിക്കൂ ചെച്ചീ. നല്ല വിവരണം ട്ടോ. ആശംസകൾ.

    ReplyDelete