Total Pageviews

Tuesday, April 3, 2012

എന്റെ വല്യപ്പച്ചന്‍ -4 നിര്‍മല ജെയിംസ്



വിവാഹശേഷം അപ്പച്ചനും അമ്മച്ചിയും തിരുവനന്തപുരത്ത് താമസമാക്കി .രാവും പകലും പട്ടീസു  ചുറ്റിയുള്ള നടപ്പു  മൂലം അപ്പച്ചന്റെ കാലു മുഴുവന്‍ ചുവന്നു .ക്രമേണ അത് വൃണങ്ങളായി  മാറി ..കാലു രണ്ടും പഴുത്തു ..എന്ത് മരുന്ന് പുരട്ടിയിട്ടും അസുഖം മാറിയില്ല .ശരീരം  മുഴുവന്‍  പഴുപ്പ് വ്യാപിക്കാതിരിക്കാന്‍ കാലു മുറിക്കുകയെ മാര്‍ഗമുള്ളൂ എന്ന്  സര്‍ക്കാരാശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു ..അമ്മച്ചി രാവും പകലും കണ്ണീരുമായി ആശുപത്രിയില്‍ അപ്പച്ചന്റെ അടുത്ത് ഇരുന്നു ..ഊണോ     ഉറക്കമോ    ഇല്ലാതെ കൊന്ത  ചൊല്ലി ക്കൊണ്ടിരുന്നു .ന്നേരം പുലര്‍ന്നാല്‍ ഉടന്‍ അപ്പച്ചന്റെ രണ്ടു കാലുകളും നീക്കം ചെയ്യും പാതി രാത്രി ആയപ്പോള്‍ ഒരു അച്ചനും രണ്ടു കന്യാസ്ത്രീകളും കൂടി രോഗികളുടെ അടുത്ത് പ്രാര്ത്തിക്കാനെത്തി  ..അമ്മച്ചി പൊട്ടിക്കരഞ്ഞു .അച്ചന്‍  അപ്പച്ചന്റെ കാലുകള്‍ പിടിച്ചു നോക്കി .. ഒന്നും മിണ്ടാതെ എവിടെയ്ക്കോ പോയി .തിരിച്ചു വന്നത് ഒരു പിടി ഗുളിക കളും ആയാണ്... ഇക്കാര്യം ആരോടുംപറയരുത് എന്ന് പറഞ്ഞിട്ട് പോയി .  
നേരം  പുലര്‍ന്നു .ഡോക്ടറും നേഴ്സുമാരും  കമ്പൌണ്ടറും കത്തികളും മറയും ആയി എത്തി .ഡോക്ടര്‍ മെല്ലെ മുറിവ് അഴിച്ചു .അദ്ദേഹം അത്ഭുതത്തോടെ കണ്ണ് മിഴിച്ചു ..വൃണങ്ങളിലെ  പഴുപ്പെല്ലാം മാറി ചുവന്നു മങ്ങിയിരിക്കുന്നു 
പെട്ടെന്ന് അവിടെയ്ക് കൊട്ടാരത്തിലെ ഒരു ഭടന്‍ മഹാരാജാവിന്റെ ഒരു കത്തുമായി വന്നു ."ഏലിയാസ്  നമ്മുടെ പിസി ആണ് വേഗം സുഖമാക്കി വിടുക "അത് വായിച്ച ഡോക്ടര്‍ ക്ഷുഭിതനായി അമ്മച്ചിയോട്‌ ചോദിച്ചു ;"എന്തുകൊണ്ട് കൊട്ടാരം പിസി ആണെന്ന് പറഞ്ഞില്ല കാലു മുറിച്ചിരുന്നെങ്കില്‍ എന്റെ ജോലി പോവില്ലായിരുന്നോ ? അമ്മച്ചി പി സി എന്ന് മാത്രമേ   
ആശുപത്രിയില്‍ പറഞ്ഞിരുന്നുള്ളു ..പിന്നെ മരുന്നുകളുടെയും ശുശ്രുഷകളുടെയും രീതികള്‍ മാറി .രണ്ടാഴ്ചകൊണ്ട് അപ്പച്ചന്റെ കാല്‍ പൂര്‍ണമായും സുഖപ്പെട്ടു .
വര്‍ഷങ്ങള്‍ക്കുശേഷം അമ്മച്ചി കൊച്ചു നിമ്മിയോടു ഈ കഥകള്‍ പറയുമ്പോള്‍ അവള്‍ അപ്പച്ചന്റെ കാലിലെ പാടുകളിലൂടെ വിരല്‍ ഓടിക്കും കവിളുകള്‍ ചേര്‍ത്ത് വെയ്കും അതിലൂടെ കണ്ണീര്‍ക്കണങ്ങള്‍ ഒഴുകും 
ഈ കഥ മറ്റൊരു വിധത്തിലും കേള്‍ക്കുന്നുണ്ട് ..അമ്മച്ചി കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അപരിചിതനായ ഒരാളാണ് ഗുളിക കൊടുത്തു പോയത് എന്നും അത് വേഷം മാറി വന്ന മഹാരാജാവ് ആയിരുന്നെന്നും ...

1 comment:

  1. Touchy area.. Bhagavaan kaivittilla ennathaanu sathyam. Bhakthi ullavar orikkalum paraajayappedilla nne.

    ReplyDelete