Total Pageviews

Tuesday, April 3, 2012

എന്റെ വല്യപ്പച്ചന്‍ -3 നിര്‍മല ജയിംസ്



വല്യപ്പച്ചന്റെ വിവാഹം   

പി ഏലിയാസ്   ,ത്രേസ്സിയാമ്മ  .അതായിരുന്നു വല്യപ്പച്ചനും  വല്യമ്മച്ചിയും .അമ്മയുടെ മാതാ പിതാക്കള്‍ .വളരെ ദൈവ ഭക്തിയില്‍ കോര്‍ത്തിണക്കിയ ദാമ്പത്യ ബന്ധം ആയിരുന്നു അവരുടേത് പ്രണയം കൊരുത്ത ബന്ധം .അപ്പച്ചന്‍ വേദ  പാഠ ക്ലാസ്സിലെ  അദ്ധ്യാപകന്‍ അമ്മച്ചി സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനി  .മുട്ടുവരെ   നീളമുള്ള     മനോഹരമായ ചുരുണ്ട മുടിയും വട്ട    മുഖവുമുള്ള   ആ   ഇരു  നിറക്കാരി  സുന്ദരിയെ    അപ്പച്ചന്   ഇഷ്ടമായിരുന്നു   മുടി  മുഴുവന്‍ അഴിച്ചിട്ടു  വെളുത്ത ചട്ടയും പുറകു മടിയും വേഷമിട്ട ആ സുന്ദരി കുട്ടിയെ  എല്ലാവരും തുമ്പി എന്നാണ് വിളിച്ചിരുന്നത് ബാല്യത്തിലെ അചഞ്ചലമായ ദൈവ ഭക്തിയുള്ള തുമ്പി ധൈര്യവതി യും കാരുണ്യ വതിയും  ആയിരുന്നു  ഒരിക്കല്‍ ഉമ്മറത്തെ     പത്തായത്തിന്റെ  മേലിരുന്നു    അപ്പച്ചന്‍ ഒരു  കമന്റു  പാസ്സാക്കി "നല്ല  മുടി "ഉടന്‍ വഴിയിലൂടെ    പറന്ന തുമ്പി പ്രതികരിച്ചു.."ച്ചെ  പോടാ പട്ടി "അപ്പച്ചന്‍ മനസ്സില്‍   കുറിച്ചു   "ഇവള്‍ക്ക്     അത്രയ്ക് അഹങ്കാരമോ    കെട്ടിയിട്ടു തന്നെ കാര്യം "തുമ്പിയുടെ  അപ്പന്‍ ചവിട്ടു നാടക  നടന്‍ ആയിരുന്നു ..കാര്യങ്ങള്‍   സാധ്യാമാക്കാന്‍  ആ സ്നേഹബന്ധം   ഉപകരിച്ചു ഗൂഡമായി  തന്റെ സ്നേഹം  അപ്പച്ചന്‍ പ്രകടിപ്പിച്ചിരുന്നു   .അത്  സണ്ടേ  സ്കൂള്‍ വാര്‍ഷികത്തിന്റെ അന്നായിരുന്നു   .വേദപാഠം പരീക്ഷ  ബൈബിള്‍   പാരായണം കളികള്‍ എന്നിവയിലെല്ലാം അമ്മച്ചി ധാരാളം സമ്മാനങ്ങള്‍  വാങ്ങി   ആ സമ്മാനങ്ങള്‍ എടുത്തു  കൊടുക്കാന്‍ പിന്നില്‍ നിന്നത്  അപ്പച്ചനായിരുന്നു    അമ്മച്ചിക്ക്  കിട്ടിയ  കൊന്തകളിലെല്ലാം  അപ്പച്ചന്റെ  വക   സ്വര്‍ണ   കുരിശുകള്‍  ഉണ്ടായിരുന്നു ..ജീവിതാവസാനം വരെയും  ആ കുരിശുകള്‍ അമ്മച്ചി സന്തോഷത്തോടുംഭക്തിയോടും  ചുമന്നു      

1 comment:

  1. Chavittu onnum kittiyillallo alle? Raajaavu kshmichidathu saaramilla.. pakshe ammayi appan.. she othiri kothippichu.. :)

    ReplyDelete