Total Pageviews

Tuesday, April 3, 2012

എന്റെ വല്യപ്പച്ചന്‍ - 5 നിര്‍മല ജെയിംസ്



ചില കാര്യങ്ങള്‍ ഒന്ന് കൂടി ഉറപ്പു വരുത്തുന്നതിനാണ്‌ ഞാന്‍ വല്യപ്പച്ചന്‍ എഴുത്തില്‍ കാല താമസം ഉണ്ടാക്കുന്നത് ..
 യാദൃശ്ചികമായി ഉണ്ടായ സംഭവങ്ങള്‍ എന്നെ അത്ഭുത പ്പെടുത്തുന്നു .ഇത് എഴുതാന്‍ തുടങ്ങിയതില്‍ പ്പിന്നെയാണ് ഉത്രാടം തിരുന്നാള്‍ തമ്പുരാന്‍ നവതി ആഘോഷിക്കുന്നത് അറിഞ്ഞത് 
ഒരു പരിപടിയില്‍ സംബന്ധിക്കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായാണ്  നവതി ആഘോഷത്തില്‍ പങ്കെടുക്കാനും  പൊന്നാട അണിയിക്കാനും ക്ഷണം കിട്ടിയത് 
ചിലര്‍ രാജാവിന് പൊന്നാട അണിയിക്കുന്നൂഎന്ന് പറഞ്ഞപ്പോള്‍ കളിയാക്കി "എന്ത് രാജാവ്?"
ടീവിയില്‍ കാണുന്ന ,ഒരു ചരിത്രത്തിന്റെ അന്ത്യം കുറിക്കുന്ന ആ രാജാവിനെ ഒരു നോക്ക് കാണാന്‍ തന്നെ തീര്‍ച്ചയാക്കി 
കിഴക്കേ കോട്ടയ്കുള്ളിലെ ലെവി പാലസ് ഹാള്‍ കണ്ടു പിടിക്കാന്‍ നന്നേ ബുദ്ധിമുട്ടി ..ആളുകള്‍ക്ക് സ്വര്‍ണ കടകള്‍ അറിയാം ..കൊട്ടാര കെട്ടിടങ്ങള്‍ അറിഞ്ഞിട്ടു എന്ത് കാര്യം .സാഹിത്യകാരന്മാര്‍ ഒത്തുകൂടിയ സി വി രാമന്‍ പിള്ളയുടെ വീട് കണ്ടുപിടിക്കാനും എന്റെ കൂട്ടുകാരി കുറേ കഷ്ടപ്പെട്ടത്രേ   .

കോട്ടവാതില്‍ കടന്നപ്പോള്‍ കണ്ട പഴയ കെട്ടിടങ്ങള്‍ ..   അതീത  കാല സൌന്ദര്യം എന്നെ പുളകം അണിയിച്ചു ലെവി പാലസ്   ഹാളിനു പള്ളിയിലേയ്കോ അമ്പലത്തിലെയ്കോ  കടക്കുമ്പോഴുള്ള വിശുദ്ധി   മനോഹരമായ ചിത്രങ്ങള്‍  ..ഞാന്‍ പതിറ്റാണ്ടുകള്‍ക്ക്  പിന്നിലേയ്ക് പോയി .സെറ്റ് ധരിച്ച സ്ത്രീകള്‍ താലപ്പോലിയോടെ തമ്പുരാനെ വരവേറ്റു ...ഹാളിനുള്ളില്‍ കുട്ടി തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും പ്രജകളുംജന്മി മാരും  അടിമകളും തിരി കൊളുത്തുമ്പോള്‍  കൊരവയിട്ടു .കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി മലബാറില്‍ കഴിഞ്ഞ എനിക്ക് അത് കൌതുകമായി തോന്നി .എന്റെ ബാല്യത്തില്‍ ഓണക്കാലത്തും പെണ്‍കുട്ടിയ്ക് ആദ്യ തീണ്ടാരി        ആകുമ്പോഴും      ഗ്രാമത്തിന്റെ  കുന്നിന്‍  പുറങ്ങളില്‍  നിന്ന്  കൊരവയിടുന്ന  ശബ്ദം  ഒഴുകി  വരാറുണ്ടായിരുന്നു  ..അത് എന്താണെന്ന് ഞങ്ങള്‍ ചോദിക്കുമ്പോള്‍ ,ക്രിസ്തിയാനികല്‍ക്കിടയില്‍ അങ്ങനെ ഒരു ആചാരം ഇല്ലാത്തത് കൊണ്ടാവുംഅമ്മച്ചി നാണത്തോടെ മുഖം  തിരിച്ചിരുന്നത്. പിന്നെ ചില കല്യാണങ്ങള്‍ക്ക് .. താലി കെട്ടുമ്പോള്‍ കൊരവയിടുന്നത് അവരെ കളിയാക്കുംപോലെ എനിക്ക് തോന്നും .
ആദരിക്കല്‍ ചടങ്ങില്‍ പ്രസംഗിച്ചവരെല്ലാം രാജഭരണത്തിന്റെ നല്ല നാളുകളിലെയ്കു മടങ്ങിപ്പോയി 
 രാജകാലത്തെ കവിതകള്‍ ..രാജ ഭക്തി തുളുമ്പുന്ന സംഭാഷണങ്ങള്‍ ഞാന്‍ എടുത്ത വിഡിയോകള്‍ എന്റെ കുഞ്ഞു വാവ വളരുമ്പോള്‍ അവനു ഒരു നിധിയാവില്ലേ ...ആ സന്തോഷത്തോടെ ഹാളില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ തമ്പുരാക്കന്മാരുടെ ശുഭ്ര വസ്ത്ര ധാരികളായ കാര്‍ ഡ്രൈവര്‍ മാര്‍ പുഞ്ചിരിച്ചു  ..ഞാന്‍  ഈ നൂറ്റാണ്ടിലെയ്കു മടങ്ങി എത്തി  

2 comments: