Total Pageviews

Tuesday, February 21, 2012

ഉറക്കം



അസ്തമയത്തിനു ശേഷം ബീച്ചിലെ തിരക്കൊഴിഞ്ഞു.
ചുവന്ന ആകാശത്തിനു കീഴെ പൌര്‍ണമി തിങ്കള്‍ പോലെ അവള്‍ .
അവളുടെ മുഖം അയാളുടെ ഉറക്കം കെടുത്തി.
ജനക്കൂട്ടങ്ങളിലേക്ക് അയാള്‍ തുറിച്ചു നോക്കി .
വീണ്ടും ബീച്ചിലെ പ്രതിമകള്‍ക്കിടയില്‍ മറ്റൊരു പ്രതിമ പോലെ അവള്‍.
ഇളം തെന്നലായി അവള്‍ക്കരികിലെത്തി
അയാളില്‍ നിന്നുതിര്‍ന്ന സ്നേഹത്തിന്റെ മുത്തുകള്‍ അവള്‍ പെറുക്കി കൂട്ടി.
അവളുടെ മടിയില്‍ തല ചായ്ച്ച് മനസ്സിലെ മേഘകൂട്ടങ്ങളെ ഒന്നൊന്നായി അയാള്‍ പെയ്തൊഴിച്ചു.
പിറ്റേ ദിവസത്തെ ദീര്‍ഘ യാത്രയ്കുള്ള സഹ്നാഹങ്ങള്‍ ഒരുക്കി ആ രാത്രി അയാള്‍ ശാന്തമായുറങ്ങി.
ആ രാത്രി മുതല്‍ അവളുടെ ഉറക്കം കെട്ടു .

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

3 comments:

  1. This story is like a poem. Very nice....

    ReplyDelete
  2. ഒരു കവിതയെ പൊലെ മനോഹരമായ എഴുത്ത്. പക്ഷെ അക്ഷത്തെറ്റും,കുത്തിന്റേയും കോമയുടേയും ഇല്ലായ്മയും വായനയുടെ രസം കെടുത്തുന്നു. നല്ല എഴുത്താ ട്ടോ. ആശംസകൾ.

    ReplyDelete
  3. thank you ...ശ്രദ്ധിക്കാം

    ReplyDelete