Total Pageviews

Wednesday, January 19, 2011

പ്രണയ വൈവിധ്യങ്ങൾ


മഹിതയുടെ മനസ്സു മുഴുവൻ
പ്രണയമയിരുന്നു.നനുത്ത പൂവിതളുകളിലും ,
വർണപ്പകിട്ടുള്ള പൂമ്പാറ്റകളിലും തുഷാര ബിന്ദുക്കളിലെ
വർണപ്പൊലിമയിലും ഇളം കാറ്റിന്റെ മർമ്മരത്തിലും മിനുത്ത തൂവലുകളിലും
നേർത്ത തലോടലുകളിലും മൃദു മന്ത്രണത്തിലും അവൾ പ്രണയം
കണ്ടു. യാന്ത്രികമനസ്സുള്ള മഹേശ്വർ അവളുടെ ഭർത്തവയിരുന്നു.
കിടപ്പറയിൽ അയാളുടെ തൃക്ഷ്ണ അകറ്റുവാനുള്ള
വെറുമൊരു മാംസ പിണ്ഡമയിരുന്നു അവൾ.
പ്രണയമില്ലാത്ത ആ മനസ്സിനെയോർത്ത്‌ വിലപിക്കുന്ന
നാളുകളൊന്നിൽ അവിചാരിതമായാണ്‌ മഹേശ്വർ ലോഗ്‌ ഔട്ട്‌
ചെയ്യാൻ മറന്നുപോയ കമ്പ്യുട്ടറിന്റെ താളുകളിൽ
കണ്ണുകളുടക്കിയത്‌..അർദ്ധ നഗ്നയായ സ്വപ്ന എന്ന
മാദകസുന്ദരി.അവളുടെ മേനി യുടെ ചിത്രങ്ങൾ.ഡിലീറ്റുചെയ്യാൻ മറന്നുപോയ അക്ഷര തുണ്ടുകളിൽ തൂങ്ങിക്കിടക്കുന്ന
..അവളൊടൊപ്പമുള്ള പ്രണയ പാരാവശ്യങ്ങൾ. പതിറ്റാണ്ടുകളായിട്ടും തനിക്കു തിരിച്ചറിയാൻ കഴിയാത്ത
മഹേശ്വറിന്റെ മുഖം കണ്ട്‌ അവൾഞെട്ടി
മനസ്സിൽ രോഷം കത്തിക്കാളി..
അവൾ ഒരു അഗ്നിപർവതം പൊലെ പുകഞ്ഞു..പിന്നെ പൊട്ടിച്ചിതറി..സ്വപ്നയുമായിട്ടുള്ള ശൃംഗാരങ്ങൾ മഹിത ഒന്നൊന്നയി
ഡിലീറ്റുചെയ്തു..ഒടുവിൽ അവളുടെ കാമം നിറഞ്ഞ മുഖവും.
പക തീർത്ത മനസ്സോടെ, ആഴക്കടലിന്റെ നിശബ്ദതയോടെ
മഹേശ്വർ വന്നപ്പൊൾ അവൾ മുഖം താഴ്ത്തി
നിന്നു..ആരോ എവിടെയോ നിന്ന്‌ പോർ വിളിച്ചു..നീതിയുടെ തുലാസ്‌
ഇടത്തും വലത്തും ചാഞ്ചാടി.
അവളിൽ നിന്നും ചായ വാങ്ങി കുടിച്ച്‌
കമ്പ്യൂട്ടെർ സ്ക്രീനിലേക്ക്‌ ഉറ്റുനോക്കിയിരുന്ന
മഹേശ്വറിൽ നിന്നും പെട്ടെന്ന്‌ കൊടുംങ്കാറ്റിന്റെ ആരവം ഉയർന്നു
“എന്റെ വ്യക്തിപരമായ ആനന്ദങ്ങളിൽ കൈ കടത്തിയ നീ ദുഷ്ടയാണ്‌
മര്യാദയില്ലാത്തവൾ.എന്റെ ജന്മ ശാപം.”
അയാൾ ചായകപ്പ്‌ അവളുടെ മുഖത്തേക്ക്‌ വലിച്ചെറിഞ്ഞു.
അവളെ തള്ളിയിട്ട്‌ ഭ്രാന്തുപിടിച്ച ഒരു നായയെപ്പോലേ
പുറത്തേയ്കു പാഞ്ഞു ..
അവൾ നിലയില്ലാ കയങ്ങളിൽ മുങ്ങിത്തപ്പി.താനും
മഹേശ്വറും ഒന്നല്ലേ..ഒരു ശരീരത്തിന്റെ രണ്ടു ഭാഗങ്ങൾ.
അല്ല .അതു വെറും പഴം കഥ ഒരു നുണക്കഥ.ഒരിക്കലും
കൂട്ടിമുട്ടാനാവാത്ത സമാന്തര രേഖകൾ അതാണു സത്യം..
ഒടുവിൽ അതാ ഒരു കച്ചിത്തുരുമ്പ്‌..ശീലാവതിയുടെമുഖം...സ്വന്തം
ഭർത്തവിനു വേണ്ടി വേശ്യയെ ചുമക്കുന്ന ഭാര്യ..
കമ്പ്യുട്ടെർവലിയ ഒരു കുട്ടയായി.
ലോഗ്‌ ഔട്ട്ചെയ്തിട്ടില്ലാത്ത താളിലെ ചപ്പുകൂനയിൽ നിന്നും ആ വിഴുപ്പുകെട്ട്‌ തിരിച്ചെടുത്ത്‌ കുട്ടയിൽ വെച്ചു.അവൾ മഹീന്ദ്രന്റെ
ആത്മാവിനെ അവിടെ കുടിയിരുത്തി ‘നീയില്ലാത്ത എന്റെ പകലുകൾ വ്യർഥമാണ്‌ ’എന്ന കമന്റോടെ.തേങ്ങലുകൾ കൊണ്ട്‌ അവളുടെ ലിംഗാവയവങ്ങളും
ഹൃദയവും പൊട്ടിച്ചിതറി.കൂർത്ത മുൾശരങ്ങൾക്കുള്ളിലെചുവപ്പു നിറമുള്ള
പനിനീർപ്പൂവിൽ പ്രണയത്തിന്റെ ഗന്ധവും നിരാശയുടെ നനവുമുള്ള
രക്ത ത്തുള്ളികൾ പൊടിഞ്ഞു.അതിൽ നിന്നും നേർത്ത
ശബ്ദങ്ങൾ പുറത്തു വന്നു...‘ അനശ്വരമായ പ്രണയ സ്വർഗം വെടിഞ്ഞ്‌ നശ്വരതയുടെ ജല്പനകളിലും കല്പനകളിലും മുഴുകി ജീവിക്കാൻ വിധിയ്കപ്പെട്ടവൻ.
അവൻ പ്രണയിക്കട്ടെ.....’
...നിർമല ജെയിംസ്‌

11 comments:

  1. nayraasyathinte ella roopabhavangalumulla oru kadha.....nice....

    ReplyDelete
  2. ഒരുപാട് നഗ്നസത്യങ്ങള്‍ അടങ്ങിയ കഥയാണിത്. ഇതില്‍ പറഞ്ഞിരിക്കുന്നത് പലപ്പോഴൂം പച്ചയായ ജീവിതത്തെ പറ്റിയാണ്. കമ്പ്യട്ടറിന്റെ അതിപ്രസരം ഇതിന് കൂടുതല്‍ വഴിയുണ്ടാക്കുകയും ചെയ്യുന്നു. എനിക്ക് ഉള്ള മറുചോദ്യം മറ്റൊന്നാണ്, സ്വന്തം ഭാര്യയില്‍ കാണാത്ത എന്ത് പ്രത്യേകതയാണ് പരസ്ത്രീയില്‍ കണ്ടത്. ഉണ്ട്, അയാള്‍ക്ക് നഷ്ടപ്പെടുന്നത് എന്തോ ലഭിക്കുന്നുണ്ട്. സ്പര്‍ശനസുഖം അല്ലെന്നുള്ളത് വ്യക്തം. പിന്നെ?
    ഭാര്യാഭര്‍ത്താക്കന്മാര്‍ എത്രമാത്രം റൊമാന്റിക് ആണ്?

    ReplyDelete
  3. നന്നായി ചേച്ചി.......!!
    ചെറുതെങ്കിലും കാലികപ്രസക്തിയുള്ള കാര്യങ്ങള്‍ ........!!

    ReplyDelete
  4. nimmiകൊള്ളാം..virtual ലോകത്ത് നടക്കുന്നത്

    ReplyDelete
  5. "തേങ്ങലുകൾ കൊണ്ട്‌ അവളുടെ ലിംഗാവയവങ്ങളും
    ഹൃദയവും പൊട്ടിച്ചിതറി.കൂർത്ത മുൾശരങ്ങൾക്കുള്ളിലെചുവപ്പു നിറമുള്ള
    പനിനീർപ്പൂവിൽ പ്രണയത്തിന്റെ ഗന്ധവും നിരാശയുടെ നനവുമുള്ള
    രക്ത ത്തുള്ളികൾ പൊടിഞ്ഞു." ഇതെങ്ങനെയാണു..തേങ്ങലുകൾക്കു ഇത്ര ശക്തിയോ. ഒരു തിരുത്തൽ വേണ്ടിയിരിക്കുന്നു. ബാക്കി എല്ലാം നന്നായിരിക്കുന്നു.

    ReplyDelete
  6. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
    ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 
    junctionkerala.com ഒന്ന് പോയി നോക്കൂ. 
    ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു

    ReplyDelete
  7. സൈബര്‍ പ്രണയത്തിലെ പൊള്ളയായ വാക്കുകളില്‍ സംതൃപ്തി കണ്ടെത്തുന്ന , കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ സെക്സില്‍ മാത്രം എന്ന് കരുതുന്ന ഇന്നത്തെ ലോകത്തിന്റെ നേര്‍ക്കാഴ്ചയായി ഈ കൊച്ചു കഥ...

    ReplyDelete
  8. Rajesh VallamkulamApril 9, 2012 at 6:14 AM

    innathe samoohathil nadannu kondirikkunna kaaryangal......thiruthaan samayam athikramichirikkunna thettukal.....

    ReplyDelete